നിമിഷം കൊണ്ട് തയ്യാറാക്കാം ചിക്കന്‍ വറുത്തത്
വേണ്ട വിഭവങ്ങള്‍
അരക്കിലോ ചിക്കന്‍ അല്‍പ്പം വലുതായി മുറിച്ചത്
മുളക്‌പൊടി - ഒന്നര ടീസ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക്- ഒരു ടീ സ്പൂണ്‍
സവാള വട്ടത്തില്‍ അരിഞ്ഞത് - അരക്കപ്പ്
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഇറച്ചി മസാലപ്പൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില, മല്ലിയില -- ആവശ്യത്തിന്
നാരങ്ങ- 1
തയ്യാറാക്കുന്ന വിധം
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച സവാള ഇട്ട് ചുവന്നു വരുന്നതുവരെ വറുക്കുക.
ഉപ്പ് അടക്കം എല്ലാ പൊടിവര്‍ഗ്ഗങ്ങളും ജിഞ്ചര്‍-ഗാര്‍ലിക് പേസ്റ്റും ഇറച്ചി കഷണങ്ങളില്‍ നന്നായി ചേര്‍ത്തുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ ഈ ഇറച്ചി അങ്ങനെതന്നെ വയ്ക്കുക. പിന്നീട് തിളച്ച എണ്ണയില്‍ വറുത്തുകോരുക. കഷ്ണങ്ങളില്‍ നാരങ്ങനീര് പുരട്ടി മല്ലിയിലയും കറിവേപ്പിലയുമിട്ട്
അലങ്കരിച്ച് വിളമ്പാം